to install an old orthography Malayalam Unicode font which is required to read the posts below]
പാച്ചാളത്തിന്റെ
അഭ്യര്‍ത്ഥനക്ക് മറുപടിയായി എഴുതുന്നത്:
1. Monospace/fixed-width മലയാളത്തില്‍ സാധ്യമാണെന്ന് തോന്നുന്നില്ല. [
refer]
2. Serif-കള്‍ മലയാളത്തിന് എന്തുമാത്രം ചേരും എന്ന കാര്യത്തിലും സംശയമുണ്ട്. ഹാഷിമിന്റെ
നിളയിലധികം പോയാല്‍ വൃത്തികേടാവാനാണ് സാധ്യത. മലയാളം അക്ഷരങ്ങള്‍ക്ക് ഉരുളിമയാണ് ഭംഗി എന്നത് കൊണ്ടാണങ്ങനെ. വേറേയും പല ഫോണ്ട് ഡിസൈനുകള്‍ ഹാഷിമിന്റെ സൈറ്റില്‍ കാണാം.
3. സ്റ്റാക്ക് ചെയ്യുന്ന കൂട്ടക്ഷരങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പൊതുവെ കാണുന്ന പരിപാടി രണ്ടാമത് വരുന്ന അക്ഷരത്തിനെ പോയിന്റ് സൈസ് കുറച്ച് ആദ്യത്തേതിന്റെ താഴെകൊണ്ടുവയ്ക്കുകയാണ്. A chain is as strong as the weekest link എന്നു പറയുമ്പോലെ, ഒരു ഫോണ്ടിന്റെ പോയിന്റ് സൈസ് അതിലിങ്ങനെ താഴെ കൊണ്ടുവച്ച അക്ഷരത്തിന്റെ പോയിന്റ് സൈസാണ്. ഇത്
ഇപ്രകാരമുള്ള പ്രശ്നങ്ങളുണ്ടാക്കും. ഇതിനൊരു പ്രതിവിധിയായി ഞാന്‍ ഒരുപായം പറയാം.
കൂട്ടക്ഷരങ്ങളല്ലാത്ത വ്യഞ്ജനങ്ങളെ നിരത്തി എഴുതി ഡോക്യുമെന്റിലെ പോയിന്റ് സൈസ് കുറച്ചുകൊണ്ടിരിക്കുക. 4-ലോ 6-ലോ എത്തുമ്പോള്‍ അത് വായിക്കാന്‍ പറ്റാതാവും. അങ്ങനെ സംഭവിക്കുന്നതിന് തൊട്ടുമുമ്പിലെ പോയിന്റ് സൈസ് ഓര്‍ത്തുവയ്ക്കുക. തല്‍ക്കാലം അത് 8 ആണെന്നിരിക്കട്ടെ. ഇനി കൂട്ടക്ഷരങ്ങള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ അവയെ 8 പോയിന്റ് സൈസില്‍ വായിക്കാന്‍ പറ്റുന്ന രീതിയില്‍ ചെയ്യണം. പറ്റുന്നില്ലെങ്കില്‍ ആ കൂട്ടക്ഷരം വേണ്ട; അതിനെ ചന്ദ്രക്കലയിട്ട് പിരിച്ചെഴുതിയാല്‍ മതി.
4. മലയാളത്തിന് സ്വന്തമായ പല എഴുത്ത് രീതികളും ഉണ്ട്; ഉദാഹരണം: ചുവരെഴുത്ത്. ഇതൊക്കെ ഫോണ്ടുകളായി വരണം.
5. ഇല്ലാത്ത കൂട്ടക്ഷരങ്ങള്‍ ഉണ്ടാക്കരുത്. അതിന്
ഈ ലിങ്ക് ഒരു ഗൈഡായി ഉപയോഗിക്കാം.
6. അവശ്യം വേണ്ട കൂട്ടക്ഷരങ്ങള്‍ ആദ്യം ഉണ്ടാക്കിയ ശേഷം ഫോണ്ട് റിലീസ് ചെയ്യുക. അപൂര്‍വമായ കൂട്ടക്ഷരങ്ങള്‍ അല്പാപ്പമായി പിന്നെ ചേര്‍ത്താല്‍ മതി. ഫോണ്ടിന്റെ ക്യാരക്റ്ററാണ് കൂടുതല്‍ പ്രധാനം.