to install an old orthography Malayalam Unicode font which is required to read the posts below]
‘ഷ്ട്ര‘… ഇതുകൊണ്ടാണ് കമ്പ്യൂട്ടറില്‍ ആണെങ്കിലും എല്ലാപഴയലിപി കൂട്ടക്ഷരങ്ങളും ഒരു ഫോണ്ടുണ്ടാക്കരുത് എന്നു പറയുന്നത്. ‘ഷ’യുടെ അടിയില്‍ കിടക്കുന്നവന് ആരെന്നറിയാന്‍ കുറേ ഏറെ ‘Text size’ പൊക്കേണ്ടിവന്നു. കുത്തനെ സ്റ്റാക്ക് ചെയ്യപ്പെടുന്ന കൂട്ടക്ഷരങ്ങള്‍ക്കാണീ പ്രശ്നം. അതില്‍ താഴെവരുന്ന ചെറിയവന് ഒരു കൂട്ടക്ഷരമായിപ്പോയാല്‍ മുകളിലെ അക്ഷരം വായിക്കാന്‍ പറ്റുന്ന പോയിന്റ് സൈസില്‍ താഴെയുള്ളതിനെ വായിക്കാന്‍ പറ്റില്ല. അതുകൊണ്ട് അത് ഫോണ്ടില്‍ നിന്നൊഴിവാക്കണം. അല്ലെങ്കില്‍, മാതൃഭൂമി ഫോണ്ട് ‘സ്ത്ര’ എന്ന കൂട്ടക്ഷരങ്ങളിലും മറ്റും ചെയ്യും പോലെ ഒരു ‘Reduced form’ കണ്ടുപിടിക്കണം.